മഴയിൽ തണുത്ത മണ്ണിൽ വിരിഞ്ഞ ഒരായിരം കൂണുകൾ, അതിലെത്രയെണ്ണത്തിന്
വിഷമുണ്ടാവും? പൂപ്പൽമണമുള്ള അവിടെയ്ക്ക്
പതുങ്ങി ചെന്നാൽ ശീൽക്കാര ശബ്ദത്തോടെ പാമ്പോ ചേരയോ തലപൊക്കും.
നിരാശ
താടിരോമാങ്ങളായി മുഖം വൃത്തിയാക്കാൻ
ക്ഷൗരം ചെയ്യാൻ കാശില്ലാതെ മഴമടിയനായി വീടിന്റെ പിന്നാമ്പുറത്തെവിടയോ
മൂകനായിരിയ്ക്കുന്ന ഉണ്ണികൃഷ്ണന് ചിന്തിയ്ക്കാൻ പാമ്പും പറവകളും തന്നെ ധാരാളം.
കേവലം അഞ്ചാം വയസിൽ അകാലചരമം പ്രാപിച്ച ഒരു മുത്തച്ഛന്റെ അഭാവമാണ് ഈ
ഇരുപത്തഞ്ചാം വയസ്സിലും ഉണ്ണികൃഷ്ണനെ നിരാശയുടെ താടിരോമാക്കാരനാക്കുന്നത്.അഞ്ചു
വയസ്സുള്ള മുത്തച്ഛനോ? ചോദ്യം ശരമായി മാറിയാൽ: അത് വലിച്ചെടുത്ത് ആവനാഴിയിലിട്ട് അയാൾ
ഉത്തരം നൽകും.
അതെ അമ്മയുടെ അച്ഛന്റെ അമ്മ എഴുപത്തിയഞ്ച് വർഷങ്ങൾക്ക് മുൻപ്
ഇരട്ടകുട്ടികളെ പ്രസവിച്ചു.അതിൽ ഒരാൾ കംസനും മറ്റേയാൾ അക്രൂരനുമായിരുന്നു.അതിൽ
നല്ലവനായ അക്രൂരൻ അഞ്ചാം വയസിൽ ബാലാരിഷ്ടതകളിൽ പൊലിഞ്ഞുപോയി.
ദുഷ്ടനായ കംസൻ ഇന്നും എനിയ്ക്ക് പാരയായി ജീവിയ്ക്കുന്നു.അയാൾ
ഉഗ്രവിഷമുള്ള കാർക്കോടകനാണ്.മനസ്സിനെയും ശരീരത്തേയും വാർദ്ധക്യത്തിന്
വിട്ടുകൊടുക്കാത്ത സ്വാർതനായ ബലിഷ്ഠൻ. അരനൂറ്റാണ്ട് മുൻപ് ഈ സുന്ദരപുരുഷനെ
സ്വന്തമാക്കിയ സ്വാധീനപഥികയാണ് അമ്മാളുവാരസ്യാർ എന്ന എന്റെ മുത്തശ്ശി.
അവർ കഴിഞ്ഞ
വൃശ്ചികത്തിൽ മരിച്ചപ്പോഴും വാവിട്ടു കരയാതെ മൌനംപാലിച്ച ചങ്കുറപ്പുള്ളവൻ. ഞങ്ങൾ
പേരക്കിടാങ്ങൾ അദ്ദേഹത്തെ വിളിയ്ക്കുന്ന പേരാണ് ഭീമനച്ഛൻ.
.
ഇതുപോലൊരു സുന്ദരപുരുഷനെ
തന്നെയാണ് അദ്ദേഹത്തിന്റെ രണ്ടാമത്തെ മകളായ എന്റെ അമ്മയും പ്രണയിച്ചത്.
യാഥാസ്ഥിതികനായ ഭീമനച്ഛന്റെ ധാർഷ്ട്യത്തിന് മുൻപിൽ ആ നല്ല മനുഷ്യനെ എന്റെ
അമ്മയ്ക്ക് നഷ്ടമായി.
പകരം ഭീമനച്ഛന്റെ വകയിലൊരു അനന്തിരവനായ മറ്റൊരു കംസന്റെ
പുത്രനായി എനിയ്ക്ക് ജനിയ്ക്കേണ്ടി വന്നു.അയാൾ നാടുനീളെ വേളിയുണ്ടും വേളികഴിച്ചും
ഒരുനാൾ നാടുനീങ്ങി.
ആ ദുഷ്ട പിതൃത്വമാണ് ഇന്നും നിത്യനിരാശയായി എന്നെയും അമ്മയേയും
വേട്ടയാടുന്നത്. ഇപ്പോഴാണ് ആ അഞ്ചാം വയസിൽ പൊളിഞ്ഞുപോയ നല്ലവനായ മുത്തച്ഛൻ
ഉണ്ടായിരുന്നെങ്കിൽ എന്ന ചിന്ത എന്റെയുള്ളിൽ ഒരാശ്വാസത്തിന്റെ തലോടലായി മാറിപ്പോകുന്നത്.
അതെ ഒക്കെ ശരിയാണ്, ഇരുപത്തിയാറ് വർഷം മുൻപ് നടന്ന ഒരു സംഭവത്തിന്റെ പേര്പറഞ്ഞ്
ഒരുമനുഷ്യനെ ധിക്കരിയ്ക്കുകയും ഒഴിവാക്കുകയും ചെയ്യുന്നത് ശരിയാണോ? ഇതെല്ലാം രീതിയിൽ അദ്ദേഹം
പ്രായശ്ചിത്തം ചെയ്തു കഴിഞ്ഞു.
ആ അമ്മയേയും മകനെയും തന്നോട് ചേർത്തുനിർത്തി അദ്ദേഹം
എത്രകണ്ട് സ്നേഹിച്ചു.കേവലം ഒരു നാട്ടുവൈദ്യൻ എന്നുപറഞ്ഞു തള്ളിക്കളയാതെ
അദ്ദേഹത്തെ മനസ്സിലാക്കാൻ ശ്രമിക്കുകയാണെങ്കിൽ ആ മനസ്സിന്റെ വീര്യം പോലെതന്നെ
അദ്ദേഹത്തിന്റെ മരുന്നുകളുടെയും ചികിത്സകളുടെയും മഹത്വം
മനസ്സിലാക്കാവുന്നതെയുള്ളൂ.
സത്യത്തിൽ ആ വലിയ മനുഷ്യന്റെ കയ്യിൽ മൃതസഞ്ജീവനി
ഉണ്ടെന്നാണ് ജനശ്രുതി. ഉണ്ണികൃഷ്ണന് അദ്ദേഹത്തോടുള്ള വൈരം തീരുംവരെ ഒന്നും
അംഗീകരിയ്ക്കില്ല അതാണ് സത്യം.എന്നിട്ടും ഒരു ദുഷ്ട പിതൃത്വത്തിന്റെ പേരുപറഞ്ഞു
സ്വയം നശിയ്ക്കാൻ ഇറങ്ങിതിരിച്ചാലോ?
ഉണ്ണികൃഷ്ണ എന്നെങ്കിലുമൊരിയ്ക്കൽ നിനക്ക് ഭീമനച്ഛന്റെ
സ്നേഹത്തിന് മുപിൽ തോറ്റുകൊടുക്കേണ്ടിവരും.
അന്ന് പുലർച്ചെമുതൽ തുടങ്ങിയതാണ് ഭീമനച്ഛന് കലശലായ നെഞ്ചുവേദന.
അലോപ്പതിവൈദ്യത്തെ ശക്തിയായി നിക്ഷേധിയ്ക്കുന്ന അദ്ദേഹം ആശുപത്രിയിൽ പോകാൻ
കൂട്ടാക്കിയില്ല. കൊണ്ടുപോകാൻ ഉണ്ണികൃഷ്ണൻ നടത്തിയ ശ്രമങ്ങളെല്ലാം വിഫലമാവുകയും ചെയ്തു.
മാറിനിന്ന്
അമ്മയോട് ഭീഷണി സ്വരത്തിൽ എന്തോ പുലമ്പി അയാൾ ഇറങ്ങിപ്പോയി.
സംഗതി ശരിയാ വലിയ നിഷേധിയായിട്ടാ
മൂപ്പരുടെ പോക്ക്. ആയുർവേദ കോളേജിലയച്ചു മിടുക്കനായ ഡോക്ടറാക്കണമെന്നായിരുന്നു
മുത്തച്ഛന്റെ ആഗ്രഹം.എന്നാൽ ഒരു വാശിയ്ക്ക് എന്ജിനീയറിംഗ് പഠിച്ചു പാതി വഴിയിൽ
വള്ളിപൊട്ടിനടക്കുകയാ
പുള്ളിക്കാരൻ.
വീടിന്റെ മതിൽക്കെട്ടിന് വെളിയില
ആംബുലൻസ് വന്നുനിന്നു. വീട്ടുകാർ ഒന്നടങ്കം നിലവിളിച്ചു.തത്തംപുള്ളി തറവാട്ടിനിനി
കാരണവരില്ല. ഭീമനച്ഛന്റെ വൈദ്യശാസ്ത്രം ഇവിടെ അവസാനിയ്ക്കുന്നു.അദ്ദേഹത്തിന്
വശമുള്ള മൃതസംജീവനി എവിടെപ്പോയി?
അസ്തമിയ്ക്കാനൊരുങ്ങുന്ന സൂര്യന് കട്ടപിടിച്ച ചോരയുടെ നിറമായിരുന്നു.
ഉണ്ണികൃഷ്ണൻ എല്ലാംമറന്ന്
നിലവിളിച്ചു.എല്ലാ ലൈറ്റുകളും പ്രകാശിച്ചു.
സ്വപ്നമാണെങ്കിൽകൂടി ആ വിയോഗം അയാളുടെ
ഹൃദയമിടിപ്പ് കൂട്ടി.തന്റെ മുന്നിൽ ജീവനോടെയിരിയ്ക്കുന്ന ഭീമനച്ഛനെ അയാൾ
കെട്ടിപ്പുണർന്നു.ഒരൗൻസ് കക്ഷായവും പ്രാർതനയുമായി രാത്രി വെളുത്തു, ഒപ്പം നിരാശയുടെ താടിരോമങ്ങളും.
വൈരം സ്നേഹമായലിഞ്ഞപ്പോൾ
മനസിനെയും ചിന്തകളെയും ആ പാദങ്ങളിൽ അർപ്പിച്ച് പൗത്രനായ ഉണ്ണികൃഷ്ണൻ
അർപ്പണബോധമുള്ള ശിഷ്യനായി മാറുകയായിരുന്നു.അയ്യ്ലുദെ നിരാശകളും വേദനകളും കാറ്റിൽ
പറത്തി അവരാ ദിവസം ആഘോഷിച്ചു.
പച്ചമരുന്നുകൾ കണ്ടാൽ
തിരിച്ചറിയാനുള്ള പരിശീലനമായിരുന്നു ആദ്യത്തേത്.കടുത്ത ശിഷണവും വാത്സല്യവും കൊണ്ട്
വീർപ്പുമുട്ടിയ്ക്കുകയായിരുന്നു ആ മുത്തച്ഛൻ.
കത്തുന്ന വേനലിൽ സൂര്യൻ
ഉചിയിലായതോടെ നാട്ടിലെ കുളങ്ങളും കിണറുകളുമൊക്കെ വറ്റിവരണ്ടു. കർക്കശക്കാരനായ
ഭീമനച്ഛൻ ഔഷധനിർമാണത്തിനായി കിണറ്റിലെ വെള്ളം മാത്രമേ ഉപയോഗിക്കാറുള്ളൂ.
അതുകൊണ്ടുതന്നെ വീട്ടാവശ്യങ്ങൾക്ക് റോഡരികിലുള്ള സർക്കാർ പൈപ്പേ ശരണം.
അങ്ങനെയിരിയ്ക്കുംപോഴാണ്
ഉണ്ണികൃഷ്ണന്റെ ബെസ്റ്റ് ഫ്രെണ്ടായ എന്നെത്തേടി കടലുകടന്ന് ചിറകുള്ള ഒരു സൗഭാഗ്യം
പറന്നുവന്നത്. വെറും ഒന്നരലക്ഷം രൂപയ്ക്ക് മലേഷ്യയിൽ അഞ്ചക്ക ശമ്പളമുള്ള ഉശിരാൻ
ജോബ് വിസ്സ.
എനിയ്ക്കവകാശപ്പെട്ട ഭൂമിയിൽ നിന്നും ഒരുതുണ്ട് നഷ്ടപ്പെടുത്തി ഞാൻ
മലേഷ്യയിലേയ്ക്ക് പറന്നുയർന്നു. പറഞ്ഞുറപ്പിച്ചപോലെ എന്നെ സ്വീകരിയ്ക്കാൻ ആരും
തന്നെ ഉണ്ടായിരുന്നില്ല.പകരം കറുത്ത കോട്ടിട്ട ചിലര് എന്നെയും കൊണ്ട് പലയിടത്തും
കറങ്ങി, ബഹളമുണ്ടാക്കി,ഉപദ്രവിച്ചു,ചില പേപ്പറുകളിൽ ഒപ്പിട്ടുവാങ്ങി.
കരഞ്ഞു കരഞ്ഞു കുറെ കാറ്റ്
കറുമ്പൻമാരുടെ കൂട്ടത്തിൽ ഏതോ ഒരു തടവറയിൽ ഞാനും
കഴിഞ്ഞുകൂടി.എന്റെ പകുതി വേവുള്ള തമിഴിൽ ഞാൻ ചിലതൊക്കെ ഞെട്ടലോടെ മനസിലാക്കി.
ചെന്നുപെട്ടിരിയ്ക്കുന്നതു
രാവണ രാജ്യമാണെന്നും അവരുടെ കണ്ണില ഞാനൊരു പുലിയാണെന്നും അവർ കൂടെക്കഴിഞ്ഞവർ
പറഞ്ഞുതന്നു. ഉറ്റവരുടെ പ്രാര്തനയും ചില രാഷ്ട്രീയ സമ്മർദ്ദങ്ങളും കാരണമാകാം നാലര
മാസത്തെ ദുരിത പർവത്തിനൊടുവിൽ ഞാൻ തിരിച്ചെത്തി.അപ്പോഴേയ്ക്കും എന്നെ പറത്തിയവരൊക്കെ
പറന്നുകഴിഞ്ഞു.
ചുരുങ്ങിയ കാലംകൊണ്ട് നാടാകെ
മാറിയിരിയ്ക്കുന്നു. ഉണ്ണികൃഷ്ണൻ ആളങ്ങു പച്ചപിടിച്ചു. വീടിനോട് ചേർന്ന് ഒരു
വൈദ്യശാല തുടങ്ങിയിരിയ്ക്കുന്നു.
ആയുർവേദത്തിന്റെ അനന്ത സാധ്യതകൾ തേടി അയാൾ
ഗവേഷണത്തിലാണ്. ഭീമനച്ഛന്റെ രണ്ടു സഹായികൾക്ക് പറമ്പിലെ നാളികേരം വിറ്റ് കൂലി
കൊടുത്തിരുന്ന ആ അവസ്ഥയൊക്കെ മാറി
തിരക്കൊഴിയാത്ത ഒരു വർത്തമാനകാലം തത്തംപുള്ളി
തറവാട്ടിനെ സമൃദ്ധമാക്കിയിരിയ്ക്കുന്നു.
അന്ന് പുലർച്ചെമുതൽ തുടങ്ങിയതാണ്
ഭീമനച്ഛന് കലശലായ നെഞ്ചുവേദന. അലോപ്പതിവൈദ്യത്തെ ശക്തിയായി നിക്ഷേധിയ്ക്കുന്ന
അദ്ദേഹം ഉണ്ണികൃഷ്ണന്റെ സ്നേഹസമ്മർദ്ദത്തിന് വഴങ്ങി
,ചികിത്സ തേടി
വൈദ്യശാലയിലെത്തുന്നവരെ ചികിത്സിക്കണമെന്ന വ്യവസ്ഥമേൽ ആശുപത്രിയിലേയ്ക്ക്
തിരിച്ചു.
വീടിന്റെ മതിൽക്കെട്ടിന് വെളിയില
ആംബുലൻസ് വന്നുനിന്നു. വീട്ടുകാർ ഒന്നടങ്കം നിലവിളിച്ചു.തത്തംപുള്ളി തറവാട്ടിനിനി
കാരണവരില്ല. ഭീമനച്ഛന്റെ വൈദ്യശാസ്ത്രം ഇവിടെ അവസാനിയ്ക്കുന്നു.അദ്ദേഹത്തിന്
വശമുള്ള മൃതസംജീവനി എവിടെപ്പോയി?
കാർമേഘങ്ങൾ നിറഞ്ഞ മാനത്തിന് മരണത്തിന്റെ കറുപ്പായിരുന്നു.
ഉണ്ണികൃഷ്ണൻ എല്ലാംമറന്ന്
നിലവിളിച്ചു.
എല്ലാം ഒരു സ്വപ്നമാകാൻ കൊതിച്ചു പോയി.ആരൊക്കെയോ ആംബുലൻസി
നടുത്തെയ്ക്ക് ഓടിയടുത്തു. ചാറ്റൽമഴയത്ത് ആളുകൾ വട്ടംകൂടി.
പിറന്നകാലം മുതൽ ആ നെഞ്ചിലേറ്റി
ലാളിച്ചും ആ തോളിലേറ്റി താലോലിയ്ക്കുകയും ചെയ്ത നിസ്വാർതനായ പിതാമഹാൻ.മാനത്തെ
താരങ്ങളും അമ്പിളിമാമനും ബന്ധുക്കളായതും, പഞ്ചതന്ത്രം കഥയിലെ പാത്രങ്ങൾ
കൂട്ടുകാരായതും ഭീമച്ഛനിലൂടെയാണ്. നാവിൽ സ്വർണാക്ഷരം കുറിച്ചതും കാതിൽ ബാലപാഠങ്ങൾ
ഒതിയതും അദ്ദേഹം തന്നെയാണ്. എപ്പോഴോ മനസ്സിൽ തിരിച്ചറിവെന്നു തെറ്റിദ്ധരിച സാത്താൻ
കടന്നുകൂടിയതോടെ അദ്ദേഹത്തിൽ നിന്നും അകലാൻ ശ്രമിച്ചു തുടങ്ങി.ആ മനുഷ്യനെ
ഒഴിവാക്കാനും ഒറ്റപ്പെടുത്താനും ഒരായിരം നിമിത്തങ്ങൾ പാഞ്ഞെത്തിയ നാളുകൾ.
അദ്ദേഹത്തെ അപമാനിയ്ക്കാനും അധിക്ഷേപിയ്ക്കാനും കിട്ടിയ അവസരോങ്ങളെക്കെയും പരമാവധി
പ്രയോചാനപ്പെടുത്തി. ഈശ്വരാ മഹാകഷ്ടം!
എല്ലാം മറന്നു
അദ്ദേഹത്തോടടുത്തു.അദ്ദേഹത്തിന്റെ സ്നേഹ പരിലാളനങ്ങളിൽ അയാൾ വീണ്ടും സമൃദ്ധനായി .ആ
മഹാ മനുഷ്യനെ സ്നേഹിച്ചും ശുശ്രൂഷിച്ചും കൊതിതീർന്നില്ല. ആയിരം കുതിരശക്തിയിൽ
വേദനത്തിരമാലകൾ ഹൃദയഭിത്തിയിൽ ആഞ്ഞടിയ്ക്കുകയാണ്.
ആംബുലൻസിനരികിൽ നിന്നും രണ്ടുപേർ
ഓടിവന്നു. ഏയ് ....പേടിയ്ക്കാനോന്നുമില്ല..റോഡരികിലുള്ള സർക്കാർ പപ്പിൽ നിന്നും
വെള്ളമെടുക്കാൻ വണ്ടി ചവിട്ടിയതാ...എഞ്ചിൻ നല്ലോണം ചുട്ടു പഴുതിട്ടാ ....
ശബ്ദം നിലച്ച കണ്ണ്ടവും ചേതനയറ്റ
മനസ്സുമായി അയാൾ ചുവരിൽ ചാരിയിരുന്നു.ആ ശരീരത്തിന്റെയും മനസിന്റെയും ചലനശേഷി ഒരു
നെടുവീർപ്പിൽ നഷ്ടമായി എന്നത് അവിശ്വസനീയമായ സത്യമായിരുന്നു.
പടക്കുതിരയുടെ കരുത്തും
മൃതസംജീവനിയുടെ ഒജസുമുള്ള ഭീമനച്ഛന്റെ പരിലാളനങ്ങൾക്ക് ചിരിയ്ക്കുകയും
ചിന്തിയ്ക്കുകയും ചലിയ്ക്കുകയും ചെയ്യുന്ന ആ ഊർജ്വസ്വലനായ ഉണ്ണികൃഷ്ണനെ
വാർത്തെടുക്കാൻ കഴിയട്ടെയെന്ന് നിറകണ്ണുകളോടെ പ്രാർത്ഥിച്ചുകൊണ്ട് സ്വന്തം
ബെസ്റ്റ് ഫ്രണ്ട് .